പെന്‍ഷന്‍

ടി സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച 294 ജീവനക്കാര്‍ക്ക്‌ 2012-13 കാലയളവില്‍ പ്രതിമാസ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്‌. ജീവനക്കാര്‍ വിരമിക്കുന്നതനുസരിച്ച്‌ അവരുടെ പെന്‍ഷന്‍ സംബന്ധമായ രേഖകള്‍ വകുപ്പില്‍ ലഭിച്ച ശേഷം സംസ്ഥാന ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌ വിംഗ്‌ നടത്തുന്ന പെന്‍ഷന്‍ ശുപാര്‍ശകള്‍ക്കനുസൃതമായി പെന്‍ഷന്‍ നിശ്ചയിച്ചു നല്‍കുകയാണ്‌ ചെയ്യുന്നത്‌. പെന്‍ഷന്‍ ഇനി വകുപ്പ്‌ നേരിട്ടാണ്‌ വിതരണം ചെയ്യുന്നത്‌. എല്ലാ മാസവും 5, 6, 7 തീയതികളിലാണ്‌ വിതരണം. നേരിട്ട്‌ എത്താന്‍ കഴിയാത്തവര്‍ക്ക്‌ പെന്‍ഷന്‍ മാസാമാസം ഡി.ഡി. ആയി അയച്ചു കൊടുക്കുന്നു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നീ സ്ഥാപനങ്ങള്‍ തൃശ്ശൂരില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ടി സ്ഥാപനങ്ങളുടെ മേലധികാരികള്‍ക്ക്‌ ഓരോ മാസത്തേയും പെന്‍ഷന്‍, പെന്‍ഷന്‍ സ്റ്റേറ്റുമെന്റിനോടൊപ്പം, ഡി.ഡി ആയി അയച്ചു കൊടുക്കുകയും അവര്‍ അത്‌ വിതരണം ചെയ്‌ത്‌ രസീത്‌ വകുപ്പില്‍ തിരിച്ചേല്‍പ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. 06.02.2009-ലെ 56/09/സി.എ.ഡി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്‌ (സാധ) പ്രകാരം കേരള ചലച്ചിത്ര അക്കാദമിയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരെക്കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 11.12.2012-ലെ 66/12.സാംകവ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്‌ (കൈയെഴുത്ത്‌) പ്രകാരം വാസ്‌തുവിദ്യാ ഗുരുകുലത്തില്‍ സ്ഥിരം നിയമനം ലഭിച്ച 9 ജീവനക്കാരെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Photo Gallery

CONTACT INFO

The Directorate of Culture
TC.No. 24/1015, Hospital Rd,
Thycaud,
Thiruvananthapuram-14
Kerala, India.


0471 - 2328193, 2328351.
   
   

 

Follow us on

Latest News