ഗ്രാന്റ്‌-ഇന്‍-എയ്‌ഡ്‌

എ) ജവഹര്‍ ബാലഭവനുകള്‍ക്കുള്ള ഗ്രാന്റെ്‌


കേരളത്തിലെ വിവിധ ബാലഭവനുകള്‍ക്ക്‌ ഈ വകുപ്പില്‍ നിന്നും എല്ലാ വര്‍ഷവും ഗ്രാന്റെ്‌ നല്‍കി വരുന്നു. ഗ്രാന്റ്‌

വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. 2205-00-101-96-36 എന്ന ശീര്‍ഷകത്തില്‍ ഓരോ വര്‍ഷവും നല്‍കിവരുന്ന തുക താഴെ പറയുന്ന അനുപാതത്തില്‍ മൂന്നു ഗഡുക്കളായി വിതരണം ചെയ്യുന്നു.

 

ക്രമനമ്പര്‍ സ്ഥാപനം ശതമാനം
1 ജവഹര്‍ ബാലഭവന്‍, തിരുവനന്തപുരം 42.22%
2 ജവഹര്‍ ബാലഭവന്‍, കൊല്ലം 17.50%
3 ജവഹര്‍ ബാലഭവന്‍, കോട്ടയം 15.28%
4 ജവഹര്‍ ബാലഭവന്‍, ആലപ്പുഴ 12.50%
5 ജവഹര്‍ ബാലഭവന്‍, തൃശ്ശൂര്‍ 12.5%
  ആകെ 100%

ബി) വിവിധ നൃത്തനാടക-സംഗീത സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള  ഗ്രാന്റെ്‌

കലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക്‌ 1.6.99-ലെ ജി.ഒ.(എം.എസ്‌)നം. 23/99/സി.എ.ഡി പ്രകാരം 2205-00-102-89-36(എന്‍.പി) എന്ന ശീര്‍ഷകത്തില്‍ നിന്നും ഓരോ വര്‍ഷവും ഗ്രാന്റെ്‌നല്‍കിവരുന്നു.

 

ക്രമനമ്പര്‍ സ്ഥാപനം തുക
1 രംഗപ്രഭാത്‌, തിരുവനന്തപുരം 2,00,000
2 നൂപുര മോഹിനിയാട്ടം ഇന്‍സ്റ്റിറ്റ്യൂട്ട്‌, പൂജപ്പുര, തിരുവനന്തപുരം 25,000
3 തൃപ്പൂണിത്തുറ കഥകളി കേന്ദ്രം, ഫോര്‍ട്ട്‌, തൃപ്പൂണിത്തുറ, എറണാകുളം 10,000
4 നവരംഗം, മയ്യനാട്‌, കൊല്ലം 15,000
5 വികാസ്‌ കലാസാംസ്‌കാരിക സമിതി, ഭരണിക്കാവ്‌, കൊല്ലം 10,000
6 കേരള കലാരംഗം, ഭൂതക്കുളം, കൊല്ലം 10,000
7 എം.ബി.എസ്‌. യൂത്ത്‌ ക്വയര്‍, ലെനിന്‍ ബാലവാടി, തിരുവനന്തപുരം 10,000
8 കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ അങ്കമാലി, എറണാകുളം 25,000
9 കലാഭാരതി ഗുരു ചെങ്ങന്നൂര്‍ കഥകളി അക്കാഡമി, പകല്‍ക്കുറി, തിരുവനന്തപുരം 1,00,000
10 സ്വാതി തിരുനാള്‍ സംഗീത സഭ, തിരുവനന്തപുരം 25,000
11 ആലുവ സംഗീതസഭ, ആലുവ, എറണാകുളം 15,000
12 വിശ്വകലാകേന്ദ്രം, വട്ടിയൂര്‍ക്കാവ്‌, തിരുവനന്തപുരം 25,000
13 കേരള കാര്‍ട്ടൂണ്‍ അക്കാദമി, കൊച്ചി 10,000
14 മങ്ങാട്‌ കലാ തീയേറ്റേഴ്‌സ്‌, കൊല്ലം 10,000


സി) സ്‌മാരകങ്ങള്‍ക്കുള്ള  ഗ്രാന്റെ്‌

പ്രമുഖ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും സ്‌മാരകങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ താഴെപ്പറയുന്ന സ്‌മാരകങ്ങള്‍ക്ക്‌ അവയ്‌ക്കുനേരെ കൊടുത്തിരിക്കുന്ന തുക 1.6.99-ലെ ജി.ഒ.(എം.എസ്‌) നം. 23/99/സി.എ.ഡി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം 2205-00-102-98-36(എന്‍.പി) എന്ന ശീര്‍ഷകത്തില്‍ നിന്നും ഓരോ വര്‍ഷവും  ഗ്രാന്‍റ്  നല്‍കി വരുന്നു.

ക്രമനമ്പര്‍ സ്‌മാരകങ്ങള്‍ ഗ്രാന്റ്‌ തുക
1 മഹാകവി ഉള്ളൂര്‍ സ്‌മാരകം, തിരുവനന്തപുരം 50,000/-
2 കുഞ്ചന്‍ നമ്പ്യാര്‍ സ്‌മാരകം, കിള്ളിക്കുറിശ്ശി മംഗലം, പാലക്കാട്‌ 4,00,000/-
3 സരസകവി മൂലൂര്‍ സ്‌മാരകം, ഇലവുംതിട്ട, പത്തനംതിട്ട 5,00,000/ -
4 സഹോദരന്‍ അയ്യപ്പന്‍ സ്‌മാരകം, ചേറായി, എറണാകുളം 1,00,000/-
5 മഹാകവി പി. സ്‌മാരകം, കൊല്ലംകോട്‌ , പാലക്കാട്‌ 30,000/-
6 പ്രൊഫ. എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷന്‍, തിരുവനന്തപുരം 50,000/-
7 ഷഡ്‌കാല ഗോവിന്ദമാരാര്‍ സ്‌മാരകം, രാമമംഗലം, എറണാകുളം 40,000/-
8 ചെറുകാട്‌ സ്‌മാരകം, പെരിന്തല്‍മണ്ണ, മലപ്പുറം 50,000/-
9 കുമാരനാശാന്‍ സ്‌മാരകം, തോന്നയ്‌ക്കല്‍ , തിരുവനന്തപുരം 15,00,000/-
10 പി.കെ. പരമേശ്വരന്‍ നായര്‍ സ്‌മാരകം, തിരുവനന്തപുരം 50,000/-
11 കണ്ണശ്ശ സ്‌മാരക ട്രസ്റ്റ്‌, നിരണം, തിരുവല്ല, പത്തനംതിട്ട 50,000/-
12 കൊട്ടാരത്തില്‍ ശങ്കുണ്ണി സ്‌മാരകം, കോട്ടയം 25,000/-
13 അപ്പന്‍ തമ്പുരാന്‍ സ്‌മാരകം, തൃശ്ശൂര്‍ 1,00,000/-
14 മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരകം, കൊണ്ടോട്ടി, മലപ്പുറം 1,00,000/-
15 കുഞ്ചന്‍ നമ്പ്യാര്‍ സ്‌മാരകം, അമ്പലപ്പുഴ, ആലപ്പുഴ 75,000/-
16 ആശാന്‍ സ്‌മാരകം, കായിക്കര, തിരുവനന്തപുരം 1,00,000/-
17 ഗോവിന്ദ പൈ സ്‌മാരകം, കാസര്‍ഗോഡ്‌ 37,500/-
18 വി.ടി. ഭട്ടതിരി സ്‌മാരക ട്രസ്റ്റ്‌, അങ്കമാലി, എറണാകുളം 25,000/-
19 എ.ആര്‍. രാജരാജ വര്‍മ സ്‌മാരകം, മാവേലിക്കര, , ആലപ്പുഴ 1,00,000/-

20.08.2011-ലെ ജി.ഒ.(ആര്‍.ടി) 421/11/സി.എ.ഡി പ്രകാരം താഴെ പറയുന്ന സ്‌മാരകങ്ങള്‍ക്ക്‌ പുതിയ ശീര്‍ഷകങ്ങളില്‍ നിന്ന്‌ ആവര്‍ത്തന  ഗ്രാന്‍റ്  അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.

1 ഗാന്ധിസേവാ സദന്‍ കഥകളി, പേരൂര്‍, പാലക്കാട്‌ (2205-00-102-44-36(എന്‍.പി) 10,00,000/-
2 തുഞ്ചന്‍ സ്‌മാരകം, തിരൂര്‍, മലപ്പുറം (2205-00-101-89-36(എന്‍.പി.) 19,80,000/-
3 ഉണ്ണായി വാരിയര്‍ സ്‌മാരകം, ഇരിങ്ങാലക്കുട (2205-00-101-88-36) (എന്‍.പി.) 25,00,000/-

 

Photo Gallery

CONTACT INFO

Director
Directorate of Culture
Ananthavilasam Palace, Thekkenada,Fort PO
Thiruvananthapuram-23.

0471-2478193,2478351
   
   

 

Follow us on

Latest News