ധനസഹായം

(എ)

സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും ധനസഹായം നല്‍കുന്ന പദ്ധതി

സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രതിമാസം 750/- രൂപ ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം 2500-ലധികം പേര്‍ക്ക്‌ കലാകാര പെന്‍ഷന്‍ നല്‍കിവരുന്നു.

മാനദണ്ഡങ്ങള്‍

  1. 50 (അന്‍പത്‌) വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരും പ്രതിമാസ വരുമാനം 750/- രൂപയില്‍ കവിയാത്തവരും ആയ സാഹിത്യകാരന്മാര്‍ക്കും, കലാകാരന്മാര്‍ക്കും കലാകാര പെന്‍ഷന്‌ അപേക്ഷിക്കാവുന്നതാണ്‌.
  2. വരുമാനം തെളിയിക്കുന്നതിന്‌ വില്ലേജ്‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും, ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖ ഒരു ഗസറ്റഡ്‌ ഓഫീസറെക്കൊണ്ട്‌ സാക്ഷ്യപ്പെടുത്തിയും കലാരംഗം തെളിയിക്കുന്നതിനുള്ള രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്‌.
  3. കലാകാര പെന്‍ഷന്‌ വേണ്ടി കലാകാരന്മാര്‍ അതാത്‌ അക്കാദമികളിലേയ്‌ക്ക്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതും, സര്‍ക്കാര്‍ അപേക്ഷ പരിഗണിക്കുന്നതിനനുസരിച്ച്‌ പെന്‍ഷന്‍ നല്‍കുന്നതുമാണ്‌.
ബി)

 പ്രശസ്ത കലാകാരനായിരുന്ന പി.ജെ ആന്റണിയുടെ വിധവ ശ്രീമതി മേരി ആന്റണിക്കുള്ള ധനസഹായം

പി.ജെ. ആന്റണിയുടെ വിധവ ശ്രീമതി മേരി ആന്റണിക്ക്‌ പ്രതിമാസം 2000 രൂപാ വീതം ധനസഹായം നല്‍കിവരുന്നു.
സി)

പ്രശസ്ത കലാകാരനായിരുന്ന തോപ്പില്‍ കൃഷ്‌ണപിള്ളയുടെ വിധവ ശ്രീമതി ഭദ്രയ്‌ക്കുള്ള ധനസഹായം

 നാടക കലാകാരന്‍  തോപ്പില്‍ കൃഷ്‌ണ പിള്ളയുടെ വിധവ ശ്രീമതി ഭദ്രയ്‌ക്ക്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം നല്‍കിവരുന്നു.
ഡി)

 പ്രശസ്ത കലാകാരനായിരുന്ന ഹൈദരാലിയുടെ വിധവ ശ്രീമതി ഹഫ്‌സാ ഹൈദരാലിക്കുള്ള ധനസഹായം

 കഥകളി കലാകാരന്‍ കലാമണ്ഡലം ഹൈദരാലിയുടെ വിധവ ശ്രീമതി ഹഫ്‌സാ ഹൈദരാലിക്ക്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം നല്‍കിവരുന്നു.
ഇ)

പ്രശസ്ത എഴുത്തുകാരനും നാടക സിനിമാ സംവിധായകനുമായ തോപ്പില്‍ ഭാസിയുടെ മകളായ ശ്രീമതി. മാലയ്‌ക്കുള്ള ധനസഹായം

എഴുത്തുകാരനും നാടക സിനിമാ സംവിധായകനുമായ തോപ്പില്‍ ഭാസിയുടെ മകളായ ശ്രീമതി. മാലയ്‌ക്ക്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം നല്‍കി വരുന്നു.
എഫ്‌)

പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജിന്റെ വിധവ ശ്രീമതി. ബിച്ചാ ബാബുരാജിനുള്ള ധനസഹായം

സംഗീത സംവിധായകന്‍ ബാബുരാജിന്റെ വിധവ ശ്രീമതി. ബിച്ചാ ബാബുരാജിന്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം നല്‍കിവരുന്നു.
ജി)

പ്രമുഖ ഉര്‍ദ്ദു നോവലിസ്റ്റായ ശ്രീമതി സുലൈഖാ ഹുസൈനുള്ള ധനസഹായം

പ്രമുഖ ഉര്‍ദ്ദു നോവലിസ്റ്റായ ശ്രീമതി സുലൈഖാ ഹുസൈന്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം നല്‍കിവരുന്നു.
എച്ച്‌)

പ്രശസ്ത നാടകനടന്‍ ചങ്ങനാശ്ശേരി നടരാജന്റെ വിധവ ശ്രീമതി പൊന്നമ്മാള്‍ നടരാജനുള്ള ധനസഹായം

നാടകരംഗത്ത്‌ പ്രവര്‍ത്തിച്ച പ്രശസ്‌ത നടനായ ചങ്ങനാശ്ശേരി നടരാജന്റെ വിധവയായ ശ്രീമതി. പൊന്നമ്മാള്‍ നടരാജന്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം നല്‍കിവരുന്നു.
ഐ)

പ്രശസ്ത  മദ്ദള കലാകാരന്‍ അരവിന്ദാക്ഷന്‍ നായരുടെ വിധവയായ ശ്രീമതി പാര്‍വ്വതി അമ്മയ്‌ക്കുള്ള ധനസഹായം

 മദ്ദള കലാകാരന്‍ അരവിന്ദാക്ഷന്‍ നായരുടെ വിധവയായ ശ്രീമതി പാര്‍വ്വതി അമ്മയ്‌ക്ക്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം നല്‍കിവരുന്നു
ജെ)

അന്തരിച്ച കവി വള്ളത്തോള്‍ നാരായണമേനോന്റെ മകളായ ശ്രീമതി വാസന്തി മേനോനുള്ള ധനസഹായം

കേരള കലാമണ്ഡലം സ്ഥാപകനും മഹാകവിയുമായിരുന്ന വള്ളത്തോള്‍ നാരായണമേനോന്റെ ഇളയ മകളായ ശ്രീമതി വാസന്തി മേനോന്‌ പ്രതിമാസം 5000/- രൂപാ വീതം ധനസഹായം നല്‍കിവരുന്നു.

 

Photo Gallery

CONTACT INFO

The Directorate of Culture
TC.No. 24/1015, Hospital Rd,
Thycaud,
Thiruvananthapuram-14
Kerala, India.


0471 - 2328193, 2328351.
   
   

 

Follow us on

Latest News