പുരസ്‌കാരങ്ങള്‍

 1. രാജാരവിവര്‍മ്മ പുരസ്‌കാരം
  രാജാരവിവര്‍മ്മ പുരസ്‌കാരം നല്‍കുന്നതിനായി 1,50,000/- രൂപ ഓരോ സാമ്പത്തിക വര്‍ഷത്തിലും 2205-00-102-59(എന്‍.പി) എന്ന ശീര്‍ഷകത്തില്‍ നിന്ന്‌ അനുവദിച്ചു നല്‍കുന്നു. അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക്‌ മേപ്പടി തുക കേരള ലളിതകലാ അക്കാദമിക്ക്‌ എല്ലാ വര്‍ഷവും അനുവദിച്ച്‌ നല്‍കിവരുന്നു.


 2. സ്വാതി സംഗീത പുരസ്‌കാരം
  സ്വാതി സംഗീത പുരസ്‌കാരം നല്‍കുന്നതിനായി 1,30,000/- രൂപ ഓരോ സാമ്പത്തിക വര്‍ഷത്തിലും 2205-00-102-58(എന്‍.പി) എന്ന ശീര്‍ഷകത്തില്‍ നിന്ന്‌ അനുവദിച്ചു നല്‍കുന്നു. അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക്‌ മേപ്പടി തുക കേരള സംഗീത നാടക അക്കാദമിക്ക്‌ എല്ലാ വര്‍ഷവും അനുവദിച്ച്‌ നല്‍കിവരുന്നു.


 3. ചെമ്പൈ പുരസ്‌കാരം
  ചെമ്പൈ പുരസ്‌കാരം നല്‍കുന്നതിനായി 10,000/- രൂപ ഓരോ സാമ്പത്തിക വര്‍ഷത്തിലും 2205-00-102-62(എന്‍.പി) എന്ന ശീര്‍ഷകത്തില്‍ നിന്ന്‌ ശ്രീ ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റിന്‌ അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക്‌ എല്ലാ വര്‍ഷവും അനുവദിച്ചു നല്‍കുന്നു.


 4. എഴുത്തച്ഛന്‍ പുരസ്‌കാരം
  എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കുന്നതിനായി 1,50,000/- രൂപാ ഓരോ സാമ്പത്തിക വര്‍ഷത്തിലും 2205-00-102-78(എന്‍.പി) എന്ന ശീര്‍ഷകത്തില്‍ നിന്ന്‌ കേരള സാഹിത്യ അക്കാദമിക്ക്‌ അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക്‌ എല്ലാ വര്‍ഷവും അനുവദിച്ചു നല്‍കുന്നു.


 5. കഥകളി പുരസ്‌കാരം
  കഥകളി പുരസ്‌കാരം നല്‍കുന്നതിനായി 1,30,000/- രൂപാ ഓരോ സാമ്പത്തിക വര്‍ഷത്തിലും 2205-00-102-61(എന്‍.പി) എന്ന ശീര്‍ഷകത്തില്‍ നിന്ന്‌ കേരള കലാമണ്ഡലത്തിന്‌ അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക്‌ എല്ലാ വര്‍ഷവും അനുവദിച്ചു നല്‍കുന്നു.


 6. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം
  പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം നല്‍കുന്നതിനായി 1,30,000/- രൂപാ ഓരോ വര്‍ഷത്തിലും 2205-00-102-60 (എന്‍.പി) എന്ന ശീര്‍ഷകത്തില്‍ നിന്ന്‌ കേരള കലാമണ്ഡലത്തിന്‌ അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക്‌ എല്ലാ വര്‍ഷവും അനുവദിച്ചു നല്‍കുന്നു.

Photo Gallery

CONTACT INFO

Director
Directorate of Culture
Ananthavilasam Palace, Thekkenada,Fort PO
Thiruvananthapuram-23.

0471-2478193,2478351
   
   

 

Follow us on

Latest News