പ്രവര്‍ത്തനങ്ങള്‍

എ) കലാകാര പെന്‍ഷന്‍
ബി) വിവിധ അവാര്‍ഡുകള്‍ (എഴുത്തച്ഛന്‍ പുരസ്‌കാരം, കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം, രാജാരവിവര്‍മ്മ പുരസ്‌കാരം, സ്വാതി പുരസ്‌കാരം, ചെമ്പൈ അവാര്‍ഡ്‌)
സി) കലാകാരന്മാര്‍ക്കുള്ള അടിയന്തിര ചികിത്സാ ധനസഹായം
ഡി) മണ്‍മറഞ്ഞവരും പ്രഗത്ഭമതികളുമായ കലാസാഹിത്യകാരന്മാരുടെ സ്‌മാരകങ്ങള്‍ക്കുള്ള വാര്‍ഷിക ധനസഹായം
ഇ) സംഗീത, നാടക, നൃത്ത വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവയ്‌ക്കുള്ള ധനസഹായം
എഫ്‌) ജവഹര്‍ ബാലഭവനുകള്‍ക്കുള്ള വാര്‍ഷിക ധനസഹായം
ജി) അന്തരിച്ച ആന്‍റണിയുടെ വിധവ ശ്രീമതി. മേരി ആന്‍റണിക്ക്‌ പ്രതിമാസം 2000/- രൂപാ വീതം പെന്‍ഷന്‍ അനുവദിച്ചു നല്‍കുക.
എച്ച്‌) 06.02.2008-ലെ ജി.ഒ(എം.എസ്‌)നം. 7/2008/സി.എ.ഡി. ഉത്തരവനുസരിച്ച്‌ പ്രശസ്‌ത നാടക കലാകാരന്‍ തോപ്പില്‍ കൃഷ്‌ണപിള്ളയുടെ വിധവ ശ്രീമതി. ഭദ്രയ്‌ക്ക്‌ പ്രതിമാസം 2000/- രൂപാ വീതം പെന്‍ഷന്‍ അനുവദിക്കുക.
ഐ) 21.03.2007-ലെ ജി.ഒ.(എം.എസ്‌)നം. 38/2007/സി.എ.ഡി പ്രകാരം വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുക.
ജെ) 17.03.2009-ലെ ജി.ഒ.(ആര്‍.ടി)നം. 107/09 സി.എ.ഡി. അനുസരിച്ച്‌   പ്രശസ്‌ത കലാകാരന്‍ കലാമണ്‌ഡലം ഹൈദരാലിയുടെ വിധവയായ ശ്രീമതി. ഹഫ്‌സ ഹൈദരലിക്ക്‌ 2000/- രൂപ പെന്‍ഷന്‍ അനുവദിക്കുക.
കെ) 04.02.2010-ലെ സ.ഉ.(കൈ)നം. 06/2010/സിഎഡി ഉത്തരവനുസരിച്ച്‌ അന്തരിച്ച പ്രശസ്‌ത നാടകസിനിമ സംവിധായകനും എഴുത്തുകാരനുമായ  തോപ്പില്‍ ഭാസിയുടെ മകളായ ശ്രീമതി. മാലയ്‌ക്ക്‌ 2000/- രൂപ പെന്‍ഷന്‍ അനുവദിക്കുക.
എല്‍) 04.09.2010-ലെ സ.ഉ.(കൈ)33/2010/സി.എ.ഡി. നം പ്രകാരം   പ്രശസ്‌ത സംഗീത സംവിധായകന്‍  ബാബുരാജിന്റെ വിധവ ശ്രീമതി ബിച്ചാബാബുരാജിന്‌ പ്രതിമാസം 2000/- രൂപാ വീതം പെന്‍ഷന്‍ അനുവദിക്കുക.
എം) 10.04.2014-ലെ സ.ഉ.(കൈ) 25/2012 സി.എ.ഡി ഉത്തരവനുസരിച്ച്‌ പ്രമുഖ ഉര്‍ദ്ദു നോവലിസ്റ്റായ ശ്രീമതി. സുലൈഖ ഹുസൈന്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം അനുവദിക്കുക.
എന്‍) 21.05.2012-ലെ സ.ഉ.(കൈ)33/2012/സി.എ.ഡി ഉത്തരവനുസരിച്ച്‌ പ്രമുഖ നാടകനടന്‍ ആയിരുന്ന ചങ്ങനാശ്ശേരി നടരാജന്റെ വിധവ ശ്രീമതി പൊന്നമ്മാള്‍ നടരാജന്‌ പ്രതിമാസം 2000/- രൂപാ വീതം ധനസഹായം അനുവദിക്കുക.
ഒ) 22.09.2012-ലെ സ.ഉ.(കൈ)56/12/സി.എ.ഡി/ഉത്തരവനുസരിച്ച്‌ പ്രശസ്ത മദ്ദള കലാകാരന്‍ അരവിന്ദാക്ഷന്‍ നായരുടെ വിധവയായ ശ്രീമതി. പാര്‍വ്വതി അമ്മയ്‌ക്ക്‌ പ്രതിമാസം 2000/- രൂപ വീതം ധനസഹായം അനുവദിക്കുക.
പി) 13.02.2013-ലെ സ.ഉ.(കൈ) 11/2013/സി.എ.ഡി. ഉത്തരവനുസരിച്ച്‌ കവി വള്ളത്തോള്‍ നാരായണ മേനോന്റെ മകളായ ശ്രീമതി. വാസന്തി മേനോന്‌ പ്രതിമാസം 5000/- രൂപാ വീതം ധനസഹായം അനുവദിച്ചു നല്‍കുക.

 

Photo Gallery

CONTACT INFO

Director
Directorate of Culture
Ananthavilasam Palace, Thekkenada,Fort PO
Thiruvananthapuram-23.

0471-2478193,2478351
   
   

 

Follow us on

Latest News